കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ ക്രിസ്തുമസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു.

  • 31/12/2024


കുവൈറ്റ്‌ സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ ക്രിസ്തുമസ് ന്യൂഇയർ ആഘോഷ പരിപാടി അബ്ബാസിയ സെൻട്രൽ സ്കൂളിൽ പ്രസിഡന്റ്‌ നജീബ് പിവിയുടെ അധ്യക്ഷതയിൽ നടന്നു.ശെമ്മാശൻ മാത്യു അലക്സ്‌ മാത്യു പരിപാടി ഉദ്ഘാടനം നിർവഹിച്ചു. നന്മയുടേയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്നും സ്‌നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നത് ആകണം നമ്മുടെ ആഘോഷങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. രക്ഷാധികാരി രാഗേഷ് പറമ്പത്ത്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷറഫ്, രേഖ ടി എസ്, കുട മുൻ ജനറൽ കൺവീനർ അലക്സ്‌ മാത്യു പുത്തൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്രിസ്മസ് ന്യൂയർ കേക്ക് ഭാരവാഹികളും അതിഥികളും ചേർന്ന് മുറിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും കുവൈത്തിലെ പ്രമുഖ ഗായകൻ റാഫി കല്ലായിയുടെയും അസോസിയേഷൻ അംഗങ്ങളുടെയും സംഗീത വിരുന്നും നടന്നു. ഭാരവാഹികളായ മജീദ്.എം കെ, ഫൈസൽ.കെ, ഷാഹുൽ ബേപ്പൂർ, അസ് ലം.ടി വി, താഹ.കെ വി, സിദ്ദിഖ് കൊടുവള്ളി, മുജീബ്. എം, നജ്മുദ്ദീൻ, ഷംനാസ് ഇസ്ഹാഖ്, നിർവാഹക സമിതി അംഗങ്ങളായ ഷാജി. കെ വി, നിജാസ് കാസിം, നജീബ്. ടി കെ, മുസ്തഫ മൈത്രി, സജിത്ത്, സിജു കാട്ടിപ്പാറ, ലാലു, ജിനു മക്കട,പ്രകാശൻ, ഏരിയ ഭാരവാഹികളായ ബിജുഗോപാൽ, നിസാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടി കൺവീനർ ഷാഫി കൊല്ലം സ്വാഗതവും ട്രഷറർ സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു.

Related News