വഫ്രയിൽ ഗോഡൗണിൽ തീപിടിത്തം

  • 04/01/2025


കുവൈത്ത് സിറ്റി: അൽ വഫ്ര മേഖലയിലെ ഒരു ഫാമിലെ വെയർഹൗസിൽ തീപിടിത്തം. ഉടൻ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അൽ വഫ്ര, അൽ നുവൈസീബ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് കാർഷിക സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ പടർന്ന തീയണച്ചത്. തീ നിയന്ത്രണവിധേയമാക്കാൻ ടീമുകൾക്ക് കഴിഞ്ഞതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related News