അറേബ്യൻ ഗൾഫ് കപ്പിൽ ഒമാനെ കീഴടക്കി ബഹ്റൈന് വിജയം

  • 04/01/2025


കുവൈറ്റ് സിറ്റി : 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനലില്‍ ഒമാനും ബഹ്‌റൈനും തമ്മിലുള്ള ഏറ്റുമുട്ടലിൽ  കപ്പ് സ്വന്തമാക്കി ബഹ്‌റൈൻ. ഇന്ന്  ശനിയാഴ്ച വൈകീട്ട് ഏഴിന് കുവൈത്ത് ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ നടന്ന  ഫൈനല്‍ മത്സരത്തിലാണ്  ബഹ്‌റൈൻ 2-1 ന് ഒമാനെ കീഴടക്കി വിജയം കൈവരിച്ചത്.

ചെവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ സൗദി അറേബ്യയെ തകര്‍ത്താണ് ഒമാന്റെ ഫൈനല്‍ പ്രവേശനം. രണ്ടാം മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ കുവൈത്തിനെ 1-0 ന് പരാജയപ്പെടുത്തിയാണ് ബഹ്‌റൈന്‍ ഫൈനലിലെത്തിയത്. 74-ാം മിനിറ്റില്‍ മുഹമ്മദ് ജാസിം മര്‍ഹൂമാണ് ബഹ്റൈനുവേണ്ടി ഗോള്‍ നേടിയത്. ഗള്‍ഫ് കപ്പില്‍ നേരത്തെ ഒമാന്‍ രണ്ടു തവണയും ബഹ്‌റൈന്‍ ഒരു തവണയും കിരീടം നേടിയിട്ടുണ്ട്. 

Related News