അറേബ്യൻ ​ഗൾഫ് കപ്പ്; വിജയിച്ച ബഹ്റൈൻ ടീമിനെ അഭിനന്ദിച്ച് കുവൈത്ത് അമീർ

  • 04/01/2025


കുവൈത്ത് സിറ്റി: അറേബ്യൻ ​ഗൾഫ് കപ്പ് വിജയിച്ച ബഹ്റൈൻ ദേശീയ ടീമിനെ അഭിനന്ദിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മീഷാൽ അൽ അഹമ്മദ്. ബഹ്റൈൻ രാജാവ് കിം​ഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് അമീർ അഭിനന്ദന സന്ദേശം അയച്ചു. ഇത്തവണ കുവൈത്താണ് അറേബ്യൻ ​ഗൾഫ് കപ്പിന് വേദിയൊരുക്കിയത്. ഇന്നലെ ജാബർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാനെയാണ് ബഹ്റൈൻ തോൽപ്പിച്ചത്. ഈ ടൂർണമെൻ്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും വേറിട്ടുനിർത്തിയ ഉയർന്ന കായികക്ഷമതയെയും അവർ തമ്മിലുള്ള മാന്യമായ മത്സരത്തെയും സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദൃഢത വിളിച്ചോതുന്ന വൻ പ്രേക്ഷക സാന്നിധ്യത്തെയും അഭിനന്ദിച്ചുകൊണ്ട് ബഹ്‌റൈൻ ടീം പുറത്തെടുത്ത മികച് പ്രകടനത്തെ ഹിസ് ഹൈനസ് പ്രശംസിച്ചു.

Related News