‘ഒടിപി’ ഇല്ലാത്ത പണമിടപാടുകൾക്ക് സുരക്ഷ കൂട്ടണമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്

  • 05/01/2025


കുവൈത്ത് സിറ്റി: ബാങ്ക് കാർഡുകളുടെയും പേയ്‌മെൻ്റ് പ്രവർത്തനങ്ങളുടെയും സാമ്പത്തിക പരിധി സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലറിൽ, സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകളോട് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ഒറ്റത്തവണ പാസ്‌വേഡ് (OTP) എൻട്രി ആവശ്യമില്ലാത്ത ഇടപാടുകൾക്ക് പ്രതിദിന നിയന്ത്രണം കൊണ്ട് വരണമെന്നാണ് നിർദേശം.

ഉപഭോക്താക്കളെ അവരുടെ ബാങ്ക് കാർഡുകളിലെ പേയ്‌മെൻ്റ് പരിധികൾ തിരഞ്ഞെടുക്കാനും ക്രമീകരിക്കാനും അനുവദിക്കുന്ന ഒരു സംവിധാനം സ്ഥാപിക്കാൻ സെൻട്രൽ ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ സംവിധാനം ഓരോ ഉപഭോക്താവിൻ്റെയും ബാങ്കിലെ പ്രൊഫൈലിന് അനുസൃതമായിരിക്കണം. കൂടാതെ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ഉപഭോക്താവിനെ അറിയിക്കുകയും വേണം. കൂടാതെ, ഈ ക്രമീകരണങ്ങൾക്കായി ബാങ്കുകൾ കുവൈത്ത് സെൻട്രൽ ബാങ്കിൽ നിന്ന് അനുമതി തേടേണ്ടതുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related News