അംഘരയിൽ അറ്റകുറ്റപ്പണിക്കിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം

  • 06/01/2025


കുവൈത്ത് സിറ്റി: അംഘരയിൽ അറ്റകുറ്റപ്പണിക്കിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അംഘര സ്‌ക്രാപ്പ് ഏരിയയിൽ അറ്റകുറ്റപ്പണികൾക്കിടെ വെൽഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ലിബറേഷൻ സെൻ്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി. വലിയ അപകടമാണ് ഒഴിവായത്.

Related News