2024 ൽ കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ടത് 35,000 പ്രവാസികളെ: താമസ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

  • 06/01/2025


കുവൈത്ത് സിറ്റി: ഏകദേശം 35,000 പ്രവാസികളെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കുവൈത്ത്. റെസിഡൻസി നിയമം ലംഘിക്കുന്നവരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായി, ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷണൽ ഫെസിലിറ്റീസിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെന്‍റാണ് നടപടികൾ സ്വീകരിച്ചത്. നാടുകടത്തലിനായി തടവിലാക്കപ്പെട്ട പ്രവാസികൾക്കുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും നാടുകടത്തൽ നടപടികൾ ത്വരിതപ്പെടുത്താനുമാണ് നിര്‍ദേശം. ഒപ്പം മാനുഷിക പരിഗണനകൾ ഉറപ്പാക്കാനും തടവിലാക്കപ്പെട്ടവരോട് മാന്യമായി പെരുമാറാനും നാടുകടത്തൽ വകുപ്പ് നിര്‍ദേശിച്ചു. റെസിഡൻസി നിയമം ലംഘിക്കുന്നവരെ നാടുകടത്തുന്നതിനും ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം അതിൻ്റെ സുരക്ഷാ വകുപ്പുകൾ വഴി ക്യാമ്പയിനുകൾ തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

Related News