ആഘോഷമാകാൻ യാ ഹല ഫെസ്റ്റിവൽ; ജനുവരി 21 മുതൽ കുവൈത്തിൽ ഷോപ്പിംഗ് മാമാങ്കം,കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ

  • 06/01/2025


കുവൈത്ത് സിറ്റി: ജനുവരി 21 മുതൽ മാർച്ച് 31 വരെ നടത്താനിരിക്കുന്ന "യാ ഹല" ഷോപ്പിംഗ് ഫെസ്റ്റിവൽ ലോഞ്ച് ചെയ്ത് കുവൈറത്തിലെ ദേശീയ അവധി ദിനങ്ങൾക്കും അവസരങ്ങൾക്കുമുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി. ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരും ഇൻഫർമേഷൻ, കൊമേഴ്‌സ് മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരും പങ്കെടുത്തു. കുവൈത്തിന്‍റെ ദേശീയ ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടി ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

ആഡംബര കാറുകളും ക്യാഷ് റിവാർഡുകളും ഉൾപ്പെടെ 8 മില്യൺ ഡോളറിൽ കൂടുതലുള്ള സമ്മാനങ്ങളുള്ള കിഴിവുകൾ, പ്രമോഷനുകൾ, പ്രതിവാര നറുക്കെടുപ്പുകൾ എന്നിവ ഫെസ്റ്റിവലിൽ വാഗ്ദാനം ചെയ്യുന്നു. ഡ്രോൺ ഷോകൾ, വെടിക്കെട്ട് എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കുവൈത്തിന്റെ പ്രധാന ആകർഷണങ്ങൾ പ്രദർശിപ്പിക്കുകയും നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉജ്ജ്വലമായ ഷോപ്പിംഗ് അനുഭവം നൽകുകയും ചെയ്യും

Related News