ടൂറിസം രം​ഗത്ത് വൻ കുതിപ്പ് ലക്ഷ്യമിട്ട് കുവൈത്ത്; എന്റർടൈൻമെന്റ് സിറ്റി സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു

  • 07/01/2025


കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയുമായും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും സഹകരിച്ച് ചില അയൽ രാജ്യങ്ങൾക്ക് സമാനമായി ടൂറിസം ആകർഷിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി വികസിപ്പിച്ച് കുവൈത്ത്. മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഇതിനായി ഊർജിത പ്രവർത്തനങ്ങളിലാണ്. ആഭ്യന്തര ടൂറിസം സജീവമാക്കുന്നതിനും കൂടുതൽ വിനോദ പദ്ധതികൾ സ്ഥാപിക്കുന്നതിനുമായി മന്ത്രിസഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

കുവൈത്തിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ദേശീയ അവധി ദിനങ്ങൾ പരമാവധി ഉപയോ​ഗപ്പെടുത്തുകയാണ് ലക്ഷ്യം. ഗൾഫ് സന്ദർശകരുടെ പ്രവേശനം സുഗമമാക്കുക, അറേബ്യൻ ​ഗൾഫ് കപ്പിന് വേദിയൊരുക്കിയതോടെ ലഭിച്ച അവസരങ്ങൾ പരമാവധി ചൂഷണം ചെയ്യുക എന്നിവയും ലക്ഷ്യങ്ങളാണ്. മന്ത്രിസഭാ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിനോദ നഗരം സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ആരംഭിച്ചുവെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Related News