2025 മെയ് മുതൽ ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റ് നിരോധിക്കാൻ കുവൈത്ത്

  • 07/01/2025


കുവൈത്ത് സിറ്റി: എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഫാക്ടറികളും ഉൽപ്പന്ന വിതരണക്കാരും ട്രാൻസ് ഫാറ്റി ആസിഡുകൾ ഇല്ലാതാക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു, 2025 മെയ് മുതൽ ഈ നിർദേശം പ്രാബല്യത്തിൽ വരും. ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അതോറിറ്റി നടപടികൾ സ്വീകരിക്കുന്നത്. പലരും ഇതിനകം വെജിറ്റബിൾ ഓയിൽ ഉപയോഗിക്കുന്നതിനാൽ നിയന്ത്രണം മിക്ക റെസ്റ്റോറൻ്റുകളെയും ബാധിക്കാൻ സാധ്യതയില്ലെന്ന് റെസ്റ്റോറൻ്റ് യൂണിയൻ മേധാവി ഫഹദ് അൽ അർബാഷ് പറഞ്ഞു. എന്നാൽ, ഉരുളക്കിഴങ്ങ് ചിപ്‌സ് അടക്കം ഉത്പാദിപ്പിക്കുന്നത് പോലെ ട്രാൻസ് ഫാറ്റുകളെ വളരെയധികം ആശ്രയിക്കുന്ന ഫാക്ടറികൾക്ക് കാര്യമായ ക്രമീകരണങ്ങൾ നേരിടേണ്ടിവരും. ഉപഭോക്തൃ സുരക്ഷ വർധിപ്പിക്കുന്നതിനും സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിനുമായി ഭക്ഷ്യ അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്നും അധികൃതർ പറഞ്ഞു.

Related News