പ്രവാസികൾക്കും സന്ദർശകർക്കും ഫീസ് വർധിപ്പിക്കുന്നത് കുവൈത്ത് പരിഗണിക്കുന്നു

  • 08/01/2025


കുവൈത്ത് സിറ്റി: പ്രവാസികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള റസിഡൻസി, ട്രാൻസാക്ഷൻ ഫീസ് പോലുള്ള ഫീസ് വര്‍ധിപ്പിക്കുന്നത് കുവൈത്ത് പരിഗണിക്കുന്നു. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. കുവൈത്ത് പൗരന്മാർക്കോ പ്രാദേശിക കമ്പനികൾക്കോ ​​നികുതി ചുമത്താൻ നിലവിൽ സാധ്യതയില്ല. ബഹുരാഷ്ട്ര കമ്പനികൾക്ക് പുതുതായി ഏർപ്പെടുത്തിയ നികുതി വലിയ വരുമാനം സൃഷ്ടിക്കുമെന്നാണ് കുവൈത്ത് പ്രതീക്ഷിക്കുന്നത്. എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനും ആഗോള എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസ്സം പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തുന്നതോടെ പ്രതിവർഷം 800 മില്യൺ ഡോളർ നികുതി വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. 

സർക്കാർ കാര്യക്ഷമത മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക, നികുതി നീതി ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സാമ്പത്തിക, സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലാണ് കുവൈത്ത് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ നികുതി രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന 300-ഓളം ബഹുരാഷ്ട്ര ഗ്രൂപ്പുകളെ ബാധിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

Related News