വൈദ്യുതി മന്ത്രാലയത്തിൽ പ്രവാസി ജീവനക്കാരുടെ എണ്ണം 2.3% മാത്രം

  • 08/01/2025

  


കുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ 97.7 ശതമാനം ജീവനക്കാരും കുവൈത്തികളാണെന്ന് കണക്കുകൾ. പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. മന്ത്രാലയത്തിൽ നിന്നുള്ള സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2024 ജനുവരിക്കും 2024 നവംബറിനുമിടയിൽ 170 കുവൈത്തി ജീവനക്കാരെ നിയമിച്ചതായി വ്യക്തമാകുന്നു. ഇത് മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണം 35,427 ആയി ഉയർത്തി. 2023 ലെ അതേ കാലയളവിൽ കുവൈത്ത്, നോൺ-കുവൈറ്റ് സ്റ്റാഫ് ഉൾപ്പെടെ 34,395 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കുവൈത്ത് ജീവനക്കാർ ഇപ്പോൾ മൊത്തം തൊഴിൽ ശക്തിയുടെ 97.7 ശതമാനമാണ്. അതേസമയം കുവൈത്ത് ഇതര ജീവനക്കാരുടെ എണ്ണം 862 ൽ നിന്ന് 820 ആയി കുറഞ്ഞു.

Related News