വ്യാജ സർട്ടിഫിക്കേറ്റുകൾ; 13 പേർക്കെതിരെ നടപടി ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി

  • 09/01/2025


കുവൈത്ത് സിറ്റി: മന്ത്രാലയത്തിൻ്റെ നിയമകാര്യ വിഭാഗത്തിൻ്റെ ശുപാർശകൾ അംഗീകരിക്കുകയും 13 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തുകൊണ്ട് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തുവെന്ന് ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. നാദർ അൽ ജലാൽ. ഈ വ്യക്തികൾ സർട്ടിഫിക്കറ്റ് തുല്യത ലഭിക്കുന്നതിന് തെറ്റായ അല്ലെങ്കിൽ വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി കണ്ടെത്തി. അക്കാദമിക് വഞ്ചനക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി അൽ ജലാൽ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. അക്കാദമിക് സമഗ്രത ഉയർത്തിപ്പിടിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. കുവൈത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അറിവ്, സർഗ്ഗാത്മകത, കാര്യക്ഷമത എന്നിവയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ട് വരുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Related News