കടകളുടെയും പരസ്യങ്ങളുടെയും ലൈസൻസ് പരിശോധന; മുനസിപ്പാലിറ്റി ക്യാമ്പയിൻ ആരംഭിച്ചു

  • 11/01/2025


കുവൈത്ത് സിറ്റി: കടകളുടെയും പരസ്യങ്ങളുടെയും ലൈസൻസ് പരിശോധിക്കുന്നതിനായി മുനിസിപ്പാലിറ്റി സേവനങ്ങളുടെ ഓഡിറ്റ്, ഫോളോ-അപ്പ് വകുപ്പുകളിലെ സൂപ്പർവൈസറി ടീമുകളുടെ രണ്ടാമത്തെ പരിശോധനാ ക്യാമ്പയിൻ നടപ്പിലാക്കുന്നതായി പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. നിയമലംഘകർക്കെതിരെ എല്ലാ മേൽനോട്ട നടപടികളും സ്വീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും സംവിധാനങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ക്യാമ്പയിൻ ജനുവരി മാസം മുഴുവൻ തുടരും. 

ഫർവാനിയ ഗവർണറേറ്റിലെ രണ്ടാമത്തെ ഫീൽഡ് ക്യാമ്പയിൻ നടത്തിയതായി മുനസിപ്പാലിറ്റി വ്യക്തമാക്കി. മാർക്കറ്റുകളിലെയും മാളുകളിലെയും നിരവധി കടകളിൽ ഫീൽഡ് പരിശോധന നടത്തുകയും അവ സംബന്ധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ലൈസൻസില്ലാതെ പരസ്യം, പരസ്യ ലൈസൻസ് പുതുക്കാതിരിക്കൽ, ഖൈത്താൻ ഏരിയയിൽ പരസ്യം പരിപാലിക്കാതിരിക്കൽ തുടങ്ങി 22 നിയമലംഘനങ്ങൾ പ്രത്യേക പരിശോധന സംഘം കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

Related News