ഹെൻലി പാസ്‌പോർട്ട് സൂചിക; ആഗോള തലത്തില്‍ 50-ാം സ്ഥാനത്ത് കുവൈത്ത്, അറബ് ലോകത്ത് രണ്ടാം സ്ഥാനത്ത്

  • 11/01/2025


കുവൈത്ത് സിറ്റി: ഹെൻലി പാസ്‌പോർട്ട് സൂചികയിൽ കുവൈത്തി പാസ്പോര്‍ട്ട് അ‍ഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 2024-ൽ ആഗോളതലത്തിൽ 55-ാം സ്ഥാനത്തായിരുന്ന കുവൈത്ത് ഈ വര്‍ഷം 50-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അറബ് ലോകത്തും ഗൾഫിലും മൂന്നാം സ്ഥാനത്താണ് കുവൈത്ത്. കുവൈത്ത് പാസ്‌പോർട്ട് 227 ആഗോള ലക്ഷ്യസ്ഥാനങ്ങളിൽ 99 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഈ സൂചികയിൽ യുഎഇ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ആദ്യ പത്തിൽ എത്തുന്ന ആദ്യത്തെ അറബ് രാജ്യമായി മാറി യുഎഇ മാറി. 185 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശവുൂമായി പത്താം സ്ഥാനത്താണ് യുഎഇ. ഖത്തർ ഈ വർഷം ആഗോളതലത്തിൽ 47-ാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും എത്തി. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി ആഗോളതലത്തിൽ സിംഗപ്പൂർ ഒന്നാമതെത്തി. സിംഗപുർ പൗരന്മാർക്ക് വിസയില്ലാതെ 195 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും.

Related News