പൈതൃക വിപണികൾ ജഹ്‌റയിലും അഹമ്മദിയിലും; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി

  • 11/01/2025


കുവൈത്ത് സിറ്റി: മുബാറക്കിയ പോലൊരു പൈതൃക വിപണി ഭാവിയിൽ ജഹ്‌റ, അഹമ്മദി ജില്ലകളിൽ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. അൽ ജഹ്‌റയിലെ ചരിത്ര സ്ഥലമായ റെഡ് പാലസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് സന്ദർശിക്കുന്നവരിൽ ഭൂരിഭാഗവും മുബാറക്കിയ മാർക്കറ്റിലേക്കാണ് പോകുന്നത്. ജഹ്‌റയിലും അഹമ്മദിയിലും മുബാറക്കിയ സ്ഥാപിക്കാൻ അമീർ സർക്കാരിനോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

200 വർഷത്തിലേറെയായി കുവൈത്ത് വ്യാപാരത്തിൻ്റെ ആണിക്കല്ലായി നിലകൊള്ളുന്ന ചരിത്രപ്രസിദ്ധവും ജനപ്രിയവുമായ പരമ്പരാഗത വിപണിയാണ് മുബാറക്കിയ ഓൾഡ് മാർക്കറ്റ്. കുവൈത്തിന്‍റെ സാംസ്കാരിക പൈതൃകത്തിൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സൂഖുകളിലൊന്നായ ഇത്, എണ്ണ കണ്ടെത്തുന്നതിന് മുമ്പ് വാണിജ്യ ലോകത്തിന്‍റെ അഭിവൃദ്ധി പ്രാപിച്ച കേന്ദ്രമായി മാറിയിരുന്നു.

Related News