മസ്സാജ് പാർലറുകൾ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്ത്, വേശ്യാവൃത്തി; 12 പ്രവാസികൾക്കുൾപ്പെടെ ശിക്ഷ വിധിച്ചു

  • 12/01/2025


കുവൈത്ത് സിറ്റി: മസാജ് പാർലറുകൾ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്ത്, വേശ്യാവൃത്തി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഒരു പൗരനും 12 പ്രവാസികളുമാണ് കേസിലെ പ്രതികൾ. പൗരന് ഏഴ് വർഷം തടവും 7,000 ദിനാർ പിഴയും 12 പ്രവാസികൾക്ക് 5 വർഷവും കൂടാതെ രണ്ട് വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ. മനുഷ്യക്കടത്ത്, വേശ്യാവൃത്തി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത പ്രതികളെ (ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഉടമയായ ഒരു പൗരൻ, ഒരു ഈജിപ്ഷ്യൻ ജീവനക്കാരൻ, ഫിലിപ്പിനോ പൗരത്വമുള്ള രണ്ട് ഏഷ്യക്കാർ) തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

Related News