വൻ വിജയമായി അൽ മകാഷ് 3 പദ്ധതി; സന്ദർശകരുടെ എണ്ണം 150,000 കടന്നു

  • 12/01/2025


കുവൈത്ത് സിറ്റി: അൽ മകാഷ് 3 പദ്ധതി ആരംഭിച്ചതിന് ശേഷം ഏകദേശം 150,000 സന്ദർശകരെ ആകർഷിച്ചതായി സാമൂഹ്യകാര്യ മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറിയും നാഷണൽ കോ-ഓപ്പറേറ്റീവ് പ്രോജക്ട് കമ്മിറ്റി ചെയർമാനുമായ ഡോ. ഖാലിദ് അൽ അജ്മി ഞായറാഴ്ച അറിയിച്ചു. സന്ദർശകരിൽ പൗരന്മാരും താമസക്കാരും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. അഭൂതപൂർവമായ സന്ദർശകപ്രവാഹമാണ് ഉണ്ടായിരിക്കുന്നതെന്ന് അൽ അജ്മി പറഞ്ഞു. പദ്ധതിയുടെ മുൻ രണ്ട് പതിപ്പുകളിലെ സന്ദർശകരുടെ എണ്ണത്തെ മറികടന്നിട്ടണ്ട്. ഇത് അതിൻ്റെ മൂന്നാം പതിപ്പിന്റെ വിജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കുവൈത്തിന്റെ ദേശീയ അവധി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സർപ്രൈസുകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അൽ അജ്മി വെളിപ്പെടുത്തി

Related News