വളർത്തമ്മയ്ക്ക് 4,000 കുവൈത്തി ദിനാർ പിഴ

  • 13/01/2025


കുവൈത്ത് സിറ്റി: മാതൃത്വ തത്വങ്ങളെയും കുട്ടിയുടെ അവകാശങ്ങളെയും ഹനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടത്തിയ പെരുമാറ്റത്തിന് വളർത്തമ്മയ്ക്ക് 4,000 കുവൈത്തി ദിനാർ പിഴ ചുമത്തി മിസ്‌ഡീമെനർ കോടതി. കുട്ടിയുടെ പിതാവിന് 2000 ദിനാർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പരാതിക്കാരനായ പിതാവിനെ അറിയിക്കാതെ വിദേശയാത്രയ്‌ക്ക് പോകുന്നതിനിടെ കുട്ടിയെ വളർത്തമ്മ തനിച്ചാക്കി അശ്രദ്ധ കാണിച്ചതായി പരാതിക്കാരൻ്റെ അഭിഭാഷകൻ ഹിഷാം അൽ ഫഹദ് വാദിച്ചു. 

തൻ്റെ കക്ഷിയായ കുട്ടിയുടെ പിതാവ്, വീട്ടിൽ കുട്ടി തനിച്ചാണെന്നും, തൻ്റെ വസ്ത്രങ്ങളും സാധനങ്ങളും അടങ്ങിയ ഭാരമേറിയ ബാഗുകൾ കുട്ടി തന്നെ വഹിക്കുന്നതും കണ്ട് ഞെട്ടിപ്പോയെന്നുംമഅഭിഭാഷകൻ അൽ ഫഹദ് വിശദീകരിച്ചു. കൂടാതെ, പിതാവിൻ്റെ അനുവാദമോ സമ്മതമോ ഇല്ലാതെ ഒരു അപരിചിതൻ്റെ ചാലറ്റിൽ രാത്രി ചെലവഴിക്കാൻ വളർത്തമ്മ കുട്ടിയെ അനുവദിച്ചു. അവളുടെ വാണിജ്യ പ്രവർത്തനങ്ങളിലും അവൾ കുട്ടിയുടെ പേര് ഉപയോഗിച്ചുവെന്നും അഭിഭാഷകൻ വാദിച്ചു.

Related News