കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളുടെ തോത് 24 ശതമാനം കുറഞ്ഞതായി കണക്കുകൾ

  • 14/01/2025


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. 2023നെ അപേക്ഷിച്ച് 2024ൽ ട്രാഫിക് നിയമലംഘനങ്ങളുടെ തോത് 24 ശതമാനം കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ വാർഷിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-എസ്സ പറഞ്ഞു. 2024-ൽ രേഖപ്പെടുത്തിയ അമിതവേ​ഗതയുടെ നിയമലംഘനങ്ങൾ ഒരു മില്യൺ കടന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം സീറ്റ് ബെൽറ്റ് ലംഘനങ്ങളുടെ എണ്ണം 152,000 ൽ എത്തിയെന്നും, ശല്യപ്പെടുത്തുന്ന ശബ്ദമുണ്ടാക്കുന്ന 27,000 ലംഘനങ്ങൾ രേഖപ്പെടുത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇംപൗണ്ട്‌മെൻ്റ് ഗാരേജിലേക്ക് റഫർ ചെയ്ത നിയമലംഘകരുടെ എണ്ണം 3,139 നിയമലംഘകരിൽ എത്തി. അതേസമയം ഇംപൗണ്ട്‌മെൻ്റ് ഗാരേജിലേക്ക് റഫർ ചെയ്ത വാഹനങ്ങളുടെ എണ്ണം 8,455 ആയെന്നും കണക്കുകളിൽ വ്യക്തമായിട്ടുണ്ട്.

Related News