റഷ്യൻ സൈന്യത്തിലെ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍; 16 പേരെ കാണാനില്ല, 96 പേര്‍ തിരിച്ചെത്തി

  • 17/01/2025

റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രസർക്കാർ. 12 പേരെക്കുറിച്ച്‌ വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാല‌യം വ്യക്തമാക്കി. ഇവരെ കാണാനില്ലെന്ന് റഷ്യ അറിയിച്ചു. 96 പേർ റഷ്യയില്‍ നിന്നും തിരിച്ചെത്തിയിട്ടുണ്ട്.

റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത തൃശ്ശൂർ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റ ജയിൻ മോസ്കോവില്‍ ചികിത്സയിലുണ്ട്.

Related News