സാരഥി കുവൈറ്റ് “സ്‌പോർട്‌നിക് 2025“ സംഘടിപ്പിക്കുന്നു.

  • 23/01/2025


അംഗങ്ങളുടെ ആരോഗ്യശീലം വർദ്ധിപ്പിക്കുക കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി സാരഥി കുവൈറ്റ് 2025 ഫെബ്രുവരി 14- വെള്ളിയാഴ്ച “83 ൽ പരം കായിക മത്സരങ്ങളും വാർഷിക പിക്നിക്കും കോർത്തിണക്കി സ്‌പോർട്നിക്ക് 2025 എന്ന പേരിൽ അഹമ്മദി അൽഷബാബ് സ്പോർട്സ് സ്റ്റേഡിയത്തിൽ വെച്ചു മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സാരഥി കുവൈറ്റ് വനിതാ വേദി അവതരിപ്പിച്ച കലോത്സവം സർഗ്ഗസംഗമം 2025 ന്റെ സമാപന ചടങ്ങിൽ വെച്ച് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ സ്‌പോർട്‌നിക് 2025 ന്റെ ഫ്ലയർ സ്പോർട്നിക്ക് ജനറൽ കൺവീനർ സിജു സദാശിവനിൽ നിന്നും ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. അംഗങ്ങൾക്കിടയിൽ ആരോഗ്യവും കായിക അഭിരുചിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ വേദിയിൽ വെച്ച് അദ്ദേഹം അഭിനന്ദിച്ചുകൊണ്ടു സ്പോർട്നിക്ക് 2025 ന് ആശംസകൾ നേർന്നു.

സാരഥിയുടെ 16 പ്രദേശിക സമിതികളിൽ നിന്നുള്ള കായികപ്രമികൾ മത്സരങ്ങളിൽ അണിനിരക്കുന്നതിനൊപ്പം യൂണിറ്റുകളുടെ വർണ്ണാഭമായ മാർച്ച്‌ പാസ്ററ് കായിക മേളയുടെ മുഖ്യആകർഷണമാകും..കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദങ്ങൾ ഉൾപ്പെടുത്തിയുള്ള പിക്നിക്കും കുവൈറ്റിലെ ആതുരസേവനരംഗത്തെ സ്ഥാപനങ്ങളുടെ സഹായത്തോടെ മെഡിക്കൽക്യാമ്പും സ്പോർട്നിക്ക് 2025 ന്റെ ഭാഗമാകും.

Related News