മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 21 പേർ കുവൈത്തിൽ അറസ്റ്റിൽ

  • 25/01/2025


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിനും കള്ളക്കടത്തിനും എതിരെ ശക്തമായ നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറും മയക്കുമരുന്ന് വിരുദ്ധ പൊതു വകുപ്പും ചേർന്ന് മയക്കുമരുന്നുമായി ബന്ധപ്പെട്ട 17 കേസുകളിൽ ഉൾപ്പെട്ട 21 വ്യക്തികളെ അറസ്റ്റ് ചെയ്തു. ഓപ്പറേഷനുകളുടെ ഫലമായി ഗണ്യമായ അളവിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു. 6.213 കിലോ ഹാഷിഷ്, 8.16 കിലോ കഞ്ചാവ്, 3.11 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 153 ഗ്രാം കൊക്കെയ്ൻ, 550 ഗ്രാം രാസവസ്തുക്കൾ, 10 ഗ്രാം ഹെറോയിൻ, 100 ഗ്രാം മാജിക് മഷ്റൂം, 20 മില്ലി മരിജുവാന ഓയിൽ, 400 ക്യാപ്റ്റഗൺ ഗുളികകൾ, 147 സൈക്കോട്രോപിക് ഗുളികകൾ, 9 തോക്ക് ബുള്ളറ്റുകൾ, പണം തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. തുടർ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News