കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം

  • 25/01/2025


കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഇന്ത്യൻ സ്ഥനപതി ആദർശ് സ്വൈക എംബസി അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണു ആഘോഷ പരിപാടികൾക്ക്‌ തുടക്കം കുറിച്ചത്‌. തുടർന്ന് 9 മണിക്ക് സ്ഥാനപതി പതാക ഉയര്‍ത്തി, രാഷ്ട്ര പതിയുടെ റിപബ്ലിക്‌ സന്ദേശം വായിച്ചു. കുവൈത്തിലെ മുഴുവന്‍ ഇന്ത്യക്കാർക്കും സ്ഥാനപതി റിപ്പബ്ലിക് ദിനാശംസകള്‍ നേർന്നു 

പ്രവൃത്തി ദിവസമായിരുന്നിട്ടും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര് ഇന്ത്യൻ എംബസ്സിയിൽ എത്തി. ത്രിവര്‍ണ പതാക കയ്യിലേന്തി കുട്ടികളും വൃദ്ധരും ഉള്‍പെടെയുള്ള പ്രവാസി സമൂഹം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.

Related News