ലോക സ്ത്രീ ആരോഗ്യ സൂചികയിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്ത് കുവൈത്ത്

  • 26/01/2025


കുവൈത്ത് സിറ്റി: ഹോളോജിക് ഗ്ലോബൽ വിമൻസ് ഹെൽത്ത് ഇൻഡക്‌സിൻ്റെ നാലാം വാർഷിക പതിപ്പിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും എത്തി കുവൈത്ത്. ഗാലപ്പുമായി സഹകരിച്ച് ഹോളോജിക് തയ്യാറാക്കിയ റിപ്പോർട്ട് ലോകമെമ്പാടുമുള്ള 140-ലധികം രാജ്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യമാണ് സമ​ഗ്രമായി വിലയിരുത്തുന്നത്. സൂചിക അഞ്ച് ഉപവിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്: പ്രതിരോധ പരിചരണം, വൈകാരിക ആരോഗ്യം, ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ, അടിസ്ഥാന ആവശ്യങ്ങൾ, വ്യക്തിഗത ആരോഗ്യം. 142 രാജ്യങ്ങളിലെ 146 പങ്കാളികളുടെ സർവേയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. മൊത്തത്തിലുള്ള മൂല്യനിർണയത്തിൽ 67 പോയിൻ്റാണ് കുവൈത്ത് നേടിയത്. 68 പോയിൻ്റുമായി തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനത്തെത്തിയ തായ്‌വാന് ശേഷം ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണ് കുവൈത്തിന്. മിഡിൽ ഈസ്റ്റിലും അറബ് ലോകത്തും കുവൈത്ത് ഒന്നാമതെത്തി.

Related News