തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധമെന്ന് രാഹുല്‍, വിയോജനക്കുറിപ്പ് പുറത്ത് വിട്ടു

  • 18/02/2025

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ തന്‍റെ വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി.തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്സിക്യൂട്ടീവിന്‍റെ ഇടപെടല്‍ പാടില്ലെന്നാണ് ബി.ആർ അംബേദ്കർ വിഭാവനം ചെയ്തത്.സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനമെന്നും അദ്ദേഹം പറഞ്ഞു.വിയോജനക്കുറിപ്പ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും അടിസ്ഥാനപരമായ വശം,തിരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.സുപ്രിംകോടതി ഉത്തരവ് ലംഘിച്ച്‌ ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകള്‍ മോഡി സർക്കാർ വഷളാക്കിയിരിക്കുന്നു.

ബാബാസാഹെബ് അംബേദ്കറുടെയും നമ്മുടെ രാഷ്ട്രത്തിൻ്റെ സ്ഥാപക നേതാക്കളുടെയും ആദർശങ്ങള്‍ ഉയർത്തിപ്പിടിക്കുകയും സർക്കാരിനെ പ്രതിക്കൂട്ടില്‍ നിർത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ എന്‍റെ കടമയാണ്. കമ്മറ്റിയുടെ ഘടനയും നടപടിക്രമങ്ങളും തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വാദം കേള്‍ക്കുകയും ചെയ്യുമ്ബോള്‍, പുതിയ CECയെ തിരഞ്ഞെടുക്കാനുള്ള അർദ്ധരാത്രി തീരുമാനം പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും കൈക്കൊണ്ടത് അനാദരവും മര്യാദയില്ലാത്തതുമാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

Related News