ടെക്സാസ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

  • 09/03/2025



തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അബ്ബാസിയ അസ്പയർ ഇന്ത്യൻ സ്കൂളിൽ വച്ച് പ്രസിഡൻ്റ് ജിയാഷ് അബ്ദുൾ കരീം ൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനാബ് മൗലവി ആബിദ് അൽ ഖാസ്മി മുഖ്യ പ്രഭാഷണം നടത്തി, പ്രോഗ്രാം കൺവീനർ ജയകുമാർ സ്വാഗാതവും, ജനറൽ സെക്രട്ടറി ജോർജ്ജ്, രക്ഷാധികാരി അരുൺ രാജഗോപാൽ തുടങ്ങിയവർ ആശംസയും, ട്രഷറർ കനകരാജൻ നന്ദിയും രേഖപ്പെടുത്തി. കൂടാതെ കുവൈത്തിലെ ജില്ലാ അസോസിയേഷൻ കൂട്ടായ്മായ കുടയുടെ ജനറൽ കൺവീനറായ മാർട്ടിൻ മാത്യൂ, എറണാകുളം അസോസിയേഷൻ ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ്, ഫ്രണ്ട്സ് ഓഫ് കണ്ണൂർ പ്രതിനിധി പ്രമോദ്,തൃശൂർ അസോസിയേഷൻ പ്രസിഡൻ്റ് സ്റ്റീഫൻ ദേവസി, മാധ്യമപ്രവർത്തകൻ അനിൽ പി അലക്സ്, കലാ പ്രവർത്തകരായ, കൃഷ്ണകുമാർ വട്ടിയൂർക്കാവ്, ഹരി ചെങ്ങന്നൂർ, സമൂഹിക പ്രവർത്തകനായ PM നായർ, തുടങ്ങി കുവൈത്തിലെ സാമൂഹ്യ , സാസ്കാരിക മേഘലയിലെ നിരവധി പേർ ആശംസയറിച്ച് സംസാരിച്ചു.

Related News