ലഹരി വിരുദ്ധ സമൂഹത്തിനായി കൈകോർത്തുകൊണ്ട് TRAK സംഘടിപ്പിച്ച ഇഫ്‌താർ സംഗമം വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ദേയമായി.

  • 20/03/2025



കുവൈറ്റ് സിറ്റി : തിരുവനന്തപുരം നോൺ റെസിഡഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. 19 മാർച്ച് ബുധനാഴ്ച അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ പ്രസിഡൻ്റ് എം എ നിസ്സാം അധ്യക്ഷത വഹിച്ചു.

കുവൈറ്റ് ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി മനാസ് രാജ് പട്ടേൽ ഉത്‌ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. കുട ജന: കൺവീനർ മാർട്ടിൻ മാത്യു, കുട മുൻ ജന: കൺവീനർ അലക്സ് പുത്തൂർ, വയനാട് ജില്ല അസോസിയേഷൻ പ്രസിഡൻ്റ് ജിനേഷ്, ഫിറാ പ്രസിഡൻ്റ് ഷൈജിത്, പാലക്കാട് അസോസിയേഷനെ പ്രധിനിതീകരിച്ച് സക്കീർ പുതിയതുറ, ട്രാക് വൈസ് പ്രസിഡൻ്റ്മാരായ ശ്രീരാഗം സുരേഷ്, മോഹന കുമാർ, ട്രാക് അഡ്വൈസറി ബോർഡ് അംഗങ്ങളായ ഡോ: ശങ്കരനാരായണൻ, ജയകൃഷ്ണ കുറുപ്പ്, ഗോപകുമാർ, ട്രാക് ജോ: സെക്രട്ടറി വിജിത്ത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ റോബർട്ട്, രഞ്ജിത്ത് ജോണി എന്നിവർ ആശംസകൾ അറിയിച്ചു.

ട്രാക് ജന: സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷിനി റോബർട്ട് നന്ദിയും പറഞ്ഞു. കുവൈറ്റിലെ വിവിധ ജില്ലാ - പ്രാദേശിക സംഘടനാ പ്രധിനിതികൾ, കലാസാംസ്കാരിക സംഘടനാ പ്രധിനിതികൾ, വ്യവസായ പ്രമുഖർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. 

കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അരുൺ കുമാർ ചടങ്ങ് നിയന്ത്രിക്കുകയും അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, വനിതാ വേദി വൈസ് പ്രസിഡൻ്റ് ശ്രീലതാ സുരേഷ്, ജോ: ട്രെഷറർ അശ്വതി അരുൺ എന്നിവർ ഏകോപനവും നടത്തി.

Related News