അതിക്രമങ്ങൾക്കും ലഹരിക്കുമെതിരെ കൈകോർക്കുക: നൗഷാദ് മദനി കാക്കവയൽ

  • 22/03/2025

 


വർത്തമാന ലോകത്ത് ലഹരിയും അതിക്രമങ്ങളും സൃഷ്ടിക്കുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള വിവിധ മാർഗങ്ങൾക്ക് വ്യത്യസ്ത സംഘടനകൾ പരസ്പരം കൈകൊർത്ത്‌ പ്രവർത്തിക്കണമെന്ന് പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ നൗഷാദ് മദനി അഭിപ്രായപ്പെട്ടു . റെസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

സകല തിന്മകളുടെയും താക്കോലായ ലഹരി ഉപയോഗം മനുഷ്യനെ പരസ്പര ശത്രുതയിലേക്ക് നയിക്കുമെന്ന വിശുദ്ധ ഖുർആന്റെ അദ്ധ്യാപനം ഉൾക്കൊണ്ട് , വിശുദ്ധ ഖുർആൻ പഠനവും നല്ല രക്ഷാകർതൃത്വവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഖൈത്താൻ രാജധാനി പാലസ് റെസ്റ്റാറ്റാന്റിൽ വെച്ച് നടന്ന ഇഫ്താർ സംഗമം റോക് ചെയർമാൻ അബു കോട്ടയിൽ ഉത്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു . 

മെഡെക്സ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി , മാംഗോ ഹൈപ്പർ എം ഡി റഫീഖ് അഹ്മദ് , ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), എം ആർ നാസർ ( കെ എം സി സി ), ശരീഫ് പി ടി ( കെ ഐ ജി ) , ഹാഫിള് മുഹമ്മദ് അസ്‌ലം ( കെ കെ ഐ സി ) , മുഹമ്മദ് റാഫി എൻ (എം ഇ സ് ) അബൂബക്കർ സിദിഖ് മദനി (ഐ ഐ സി ) സത്താർ കുന്നിൽ (ഐ എം സി സി ) ഷറഫുദ്ദിൻ കണ്ണേത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി . 

യൂനുസ്‌ സലിം , അപ്സര മഹമൂദ് , ബഷീർ ബാത്ത , ഡോക്ടർ റാഷിദ് , ബക്കർ തിക്കോടി , എം സി നിസാർ എന്നിവർ സംബന്ധിച്ചു .

പ്രോഗ്രാം കൺവീനർ സുബൈർ ഇ സി , എൻ കെ അബ്ദുറഹീം , ഷാഫി മഫാസ് , മുഹമ്മദ് ഹയ , റുഹൈൽ വി പി , മജീദ് ബി കെ , അഷ്‌റഫ് സി പി , ഇക്ബാൽ , റഷീദ് തൃശൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . 

നിദാൽ മഹമൂദ് ഖിറാഅത് നടത്തി . ജനറൽ സെക്രട്ടറി ഖമറുദ്ദീൻ സ്വാഗതവും ട്രെഷറർ നജീബ് പി വി നന്ദിയും പറഞ്ഞു

Related News