കെ എം എഫ് കുവൈറ്റിന് പുതിയ ഭാരവാഹികൾ

  • 07/04/2025



കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം (കെ എം എഫ് )- കുവൈറ്റിന്റെ പ്രഥമ വാർഷിക സമ്മേളനം അബ്ബാസിയ കല ഓഡിറ്റോറിയത്തിൽ സബാ ഹോസ്പിറ്റൽ ക്യാൻസർ കൺട്രോൾ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഡാർലി വർഗീസ് ഉത്ഘാടനം ചെയ്തു. 2025 പ്രവർത്തന വർഷത്തിലെ ഭാരവാഹികളായി പ്രസിഡന്റ് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ, ട്രഷറർ ജഗദീഷ് ചന്ദ്രൻ എന്നിവരെയും വൈസ് പ്രെസിഡന്റുമാരായി സിജു.പി. ജോസഫ്, സോജി വർഗീസ് , ജോയിന്റ് സെക്രട്ടറിമാരായി ലിപി പ്രസീദ്, ജിനീഷ് ഫിലിപ്പ് സാമൂഹിക വിഭാഗം സെക്രട്ടറി ആയി നജീബ് ബക്കർ, എക്സിക്യൂട്ടീവ് ആയി ലിൻഡ സജി എന്നിവരെയും യൂണിറ്റ് സെക്രട്ടറിമാരായ അനീജ ജിജു , അജയ് ഏലിയാസ്, സുജേഷ് ഗോവിന്ദ് , ഷീന സ്‌കറിയ എന്നിവരെയും അഞ്ജന സജി, ആന്റ്‌സ്, പ്രീതി വർഗീസ്, പ്രതീഷ് ശിശുപലൻ, സിനുമോൾ സിബി, ബെൻസിൽ വർഗീസ്, ഫെബി മേരി അബ്രഹാം, രമ്യ സതീഷ്, ജോബി ബേബി, ലിൻസ് രെഞ്ചു, ഷിനി വർഗീസ് എന്നിവർ ഉൾപ്പെടുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു. ഗീത സുദർശൻ, ജഗദീഷ് ചന്ദ്രൻ, ഷൈനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ലിൻഡ സജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു, 4 യൂണിറ്റുകളിൽ നിന്നായി 200 ഓളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ സബ് കമ്മറ്റികളുടെ ഭാഗമായി അനീജ ജിജു, അഞ്ജന സജീവ്, രശ്മി കിരൺ (മിനിട്സ് ),ലിപി പ്രസീദ്, ലിജി ജിനു (പ്രമേയം ),ലിൻഡ സജി, അഞ്ജന സജി, പ്രവീൺ, രമ്യ സതീഷ്, ഷിജ സേവ്യർ (റെജിസ്‌ട്രേഷൻ ) എന്നിവർ ചുമതലകൾ വഹിച്ചു. GAMCA യുടെ കുത്തക നയങ്ങൾക്കെതിരെയുള്ള പ്രമേയം ലിപി പ്രസീദ് അവതരിപ്പിച്ച് സമ്മേളനം പാസ്സാക്കി. ലോകകേരളസഭ അംഗം ആർ നാഗനാഥൻ, കെ എം എഫ് ഉപദേശസമിതി അംഗം സജി തോമസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോബി ബേബി അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്വാഗത സംഘ ചെയർമാൻ ലിജോ അടുക്കോലിൽ സ്വാഗതവും, പുതിയതായി തിരഞ്ഞെടുത്ത ജോയിന്റ് സെക്രട്ടറി ജിനീഷ് ഫിലിപ്പ് നന്ദിയും അർപ്പിച്ചു.

Related News