ഐബിഎ മെഗാ ബാസ്കറ്റ്ബോൾ ടൂർണമെന്റ് പുരോഗമിക്കുന്നു

  • 10/04/2025


 
ഇന്ത്യൻ ബാസ്കറ്റ്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പത്താമത് തോമസ് ചാണ്ടി മെമ്മോറിയൽ ഇവർ റോളിങ്ങ് ഇന്റർ സ്കൂൾ ട്രോഫിക്കും സൂസമ്മ എലഞ്ചിക്കൽ മെമോറൊയൽ എവർ റോളിംഗ്‌ റോഫിക്കും കോശി എലഞ്ചിക്കൽ മെമോറൊയൽ എവർ റോളിംഗ്‌ റോഫിക്കും വേണ്ടിയുള്ള ബാസ്കറ്റ്ബാൾ മത്സരങ്ങൾ മാർച്ച് മാസം 29 മുതൽ അബ്ബാസിയയിലെ യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നുവരുന്നു. 
 
വൈകിട്ട് ആറുമണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ സൗജന്യമായി കാണുവാൻ കാണികൾക്കു അവസരം ഒരുക്കിയിട്ടുണ്ട്. 

സ്കൂൾ വിഭാഗം മത്സരങ്ങൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പുർച്ചസ് മാനേജർ ജോൺ തോമസ് ഉൽഘാടനം ചെയ്തു. പുരുഷ വനിതാ വിഭാഗം മത്സരങ്ങളിൽ കനേഡിയൻ കോളേജ് ഓഫ് കുവൈറ്റിന്റെ അഡ്മിഷൻ ഡയറക്ടർ വിപിൻ തൈക്കാട് മുഖ്യ അതിഥി ആയിരുന്നു.

സ്കൂൾ വിഭാഗത്തിലെ ശക്തമായ മത്സരങ്ങളിൽ ഭവൻസ് സ്കൂൾ , ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ , ഡോൺ ബോസ്കോ സ്കൂൾ , കാർമേൽ സ്കൂൾ , യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂൾ , ഇന്ത്യൻ സ്കൂൾ ഓഫ് എക്സല്ലൻസ്‌ , ഡി പി സ് കുവൈറ്റ് , മുൻ വർഷങ്ങളിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ എന്നിവർ തോമസ് ചാണ്ടി മെമ്മോറിയൽ ഇവർ റോളിങ്ങ് ഇന്റർ സ്കൂൾ ട്രോഫിക്കായി മാറ്റുരക്കുന്നു. 
പുരുഷ വിഭാഗത്തിൽ റാപ്റ്റർസ് - എ ടീം , ലോബ് സിറ്റി , ഡെസിബെൽസ് , സെർട്ടിഫൈഡ് എഞ്ചിനീയേർസ്സ്‌, ക്യൂസൈഡേർസ് എന്നീ ടീമുകളും വനിതാ വിഭാഗത്തിൽ ഡെസിബെൽസ് , ഡോൺ ബോസ്കോ , ഐഎഎസ്‌‌സി എന്നീ ടീമുകളും പങ്കെടുക്കുന്നു .

നിരവധി ദേശീയ അന്തർദേശീയ താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിന്റെ കലാശ മത്സരങ്ങൾ ഏപ്രിൽ 11 നു നടക്കും . സമാപന ചടങ്ങിൽ യുണൈറ്റഡ് ഗ്രൂപ് ഓഫ് സ്കൂൾസ് അഡ്മിൻ മേധാവി ശ്രീ ജോയൽ ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്യും .
പുരുഷ വനിതാ വിഭാഗം മത്സരങ്ങൾക്ക് കുവൈറ്റ് നാഷണൽ പ്ലെയറും ദേശീയ ടീമിന്റെ പരിശീലകനുമായ ശ്രീ ഖാലിദ് അൽ ഖലാഫ്‌ സമ്മാനങ്ങൾ നൽകും.

Related News