1,120 കുപ്പി മദ്യം രാജ്യത്തേക്ക് കടത്തിയ ഏഷ്യൻ സംഘം അറസ്റ്റിൽ

  • 14/05/2025



കുവൈത്ത് സിറ്റി: വമ്പൻ കള്ളക്കടത്ത് സംഘത്തെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് ഏഷ്യൻ പൗരന്മാര്‍ ആണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1,120 കുപ്പികളിൽ ഇറക്കുമതി ചെയ്ത മദ്യം കണ്ടെത്തി. അത്യാധുനിക രീതികൾ ഉപയോഗിച്ച് ഒരു തുറമുഖം വഴി ഇവ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്തുകയായിരുന്നു. പിടികൂടിയ സാധനങ്ങളോടൊപ്പം പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News