റുമൈതിയ, സൽവ, സാൽമിയ എന്നിവിടങ്ങളിൽ പരിശോധന; ബാച്ചിലേഴ്സ് താമസിക്കുന്ന 5 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 21/05/2025



കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്‍റിൽ നിന്നുള്ള പരിശോധനാ സംഘങ്ങൾ ഫീൽഡ് സന്ദർശനങ്ങൾ ഷെഡ്യൂൾ അനുസരിച്ച് തുടരുകയാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വൈദ്യുതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് മുൻകൂട്ടി തയ്യാറാക്കിയ സമയപ്പട്ടിക അനുസരിച്ചാണ് ഈ പരിശോധനകൾ നടക്കുന്നത്. 

താമസ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി സ്വദേശി പാർപ്പിടമേഖലകളായ റുമൈതിയ, സൽവ, സാൽമിയ എന്നിവിടങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുന്ന അഞ്ച് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി മുനിസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തു. കുടുംബങ്ങൾക്ക് താമസിക്കാൻ നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ അവിവാഹിതരായ വ്യക്തികൾ താമസിക്കുന്നത് നിരോധിക്കുന്ന നിയമ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ നടപടികൾ. റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Related News