കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; 12 മില്യൺ ദിനാർ വിലവരുന്ന മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു

  • 24/07/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 40 ലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. ഇതിന് ഏകദേശം 12 മില്യൺ കുവൈത്തി ദിനാർ വിപണി വില വരും. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കസ്റ്റംസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞത്.

വെള്ളം ശുദ്ധീകരിക്കുന്ന പൈപ്പുകൾക്കുള്ളിൽ വളരെ തന്ത്രപരമായി ഒളിപ്പിച്ച നിലയിലായിരുന്നു കാപ്റ്റഗൺ ഗുളികകൾ. രാജ്യത്തേക്ക് വൻതോതിൽ കാപ്റ്റഗൺ ഗുളികകൾ നൂതനമായ രീതിയിൽ കടത്താൻ ഉദ്ദേശിക്കുന്നതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഈ ശ്രമങ്ങളുടെ ഫലമായി രാജ്യത്തിനകത്ത് നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രധാന സൂത്രധാരൻ വിദേശത്തായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും മറ്റൊരു രാജ്യത്തെ സമാനമായ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുമായി ഏകോപനം ആരംഭിച്ചിട്ടുണ്ട്.

Related News