പ്രവാസികൾക്കുള്ള പ്രിന്റഡ് ഡ്രൈവിംഗ് ലൈസൻസ് വിതരണം പുനരാരംഭിച്ചു

  • 24/07/2025



കുവൈത്ത് സിറ്റി: ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ മിക്ക വിദേശ രാജ്യങ്ങളും അംഗീകരിക്കാത്തതിനാൽ വേനൽക്കാല അവധി യാത്രകളിൽ രാജ്യാന്തര കാർ വാടകയ്‌ക്കെടുക്കാൻ പ്രവാസികൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ, ഈ സാഹചര്യത്തിന് ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്. 2023 ഡിസംബർ 10ന് നിർത്തിവെച്ച പ്രവാസികൾക്കുള്ള ഫിസിക്കൽ ഡ്രൈവിംഗ് ലൈസൻസ് വിതരണം 2025 ഏപ്രിൽ പകുതിയോടെ പുനരാരംഭിച്ചു. ഈ ഭേദഗതി പ്രകാരം പ്രവാസികൾക്ക് 10 കെഡി പ്രിന്‍റിംഗ് ഫീസ് നൽകി ട്രാഫിക് ഡിപ്പാർട്മെന്റിൽ അപേക്ഷിച്ചാൽ ഫിസിക്കൽ- പ്രിന്റഡ് ലൈസൻസ് വീണ്ടും എടുക്കാൻ സാധിക്കും.

Related News