കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1,600-ൽ അധികം തത്തകളെയും മൈനകളെയും പിടികൂടി

  • 05/08/2025


കുവൈത്ത് സിറ്റി: അനുമതിയില്ലാതെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1,600-ൽ അധികം തത്തകളെയും മൈനകളെയും നൈജീരിയയിലെ ലാഗോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇത് സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പക്ഷിവേട്ടയാണ്. റിംഗ്-നെക്ക്ഡ് തത്തകളും മഞ്ഞനിറത്തിലുള്ള മൈനകളെയും ഉൾപ്പെടെയുള്ള പക്ഷികളെ ജൂലൈ 31-നാണ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

വന്യജീവികളുടെയും അവയുടെ ഉത്പന്നങ്ങളുടെയും കള്ളക്കടത്തിന്‍റെ പ്രധാന കേന്ദ്രമായി മാറിയ നൈജീരിയ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷനിൽ (CITES) ഒപ്പുവെച്ച രാജ്യമാണ്. പക്ഷികളെ കടത്താൻ ആവശ്യമായ സിഐടിഇഎസ് രേഖകളോ മറ്റ് അനുമതികളോ ഉണ്ടായിരുന്നില്ലെന്ന് ലാഗോസ് വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർ മൈക്കൽ ഓയെ പറഞ്ഞു.

Related News