കള്ളക്കടത്ത് തടയാനായി സാലിബിയ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലും പച്ചക്കറി മാർക്കറ്റിലും അത്യാതുധിക ഉപകരണങ്ങൾ

  • 25/08/2025

 


കുവൈത്ത് സിറ്റി: സാലിബിയയിലെ കസ്റ്റംസ് ആന്റ് വെജിറ്റബിൾ മാർക്കറ്റിൽ അടുത്തിടെ പ്രവർത്തനക്ഷമമാക്കിയ പാലറ്റ് പരിശോധനാ ഉപകരണം ഉപയോഗിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ഏറ്റവും പുതിയ സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾക്കനുസരിച്ച് സാധനങ്ങളുടെയും ചരക്കുകളുടെയും പരിശോധനയിലും നിയന്ത്രണത്തിലും കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ഈ നടപടികളെന്നും കസ്റ്റംസ് വ്യക്തമാക്കി.

പരിശീലന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്താറുണ്ടെന്നും, പ്രത്യേകിച്ച് റേഡിയോളജിക്കൽ സ്കാനിംഗ് ഉപകരണങ്ങളുടെ കാര്യത്തിൽ, ഇത് കസ്റ്റംസ് പരിശോധനയിൽ ഒരു വലിയ മുന്നേറ്റം ഉണ്ടാക്കിയതായും കസ്റ്റംസ് പറഞ്ഞു. ഈ ഉപകരണങ്ങളുടെ ഉയർന്ന കൃത്യതയും നൂതന സാങ്കേതിക വിദ്യകളും കടത്താനുള്ള ശ്രമങ്ങളെ തടയുന്നതിനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും സഹായിക്കുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Related News