സുഹൃത്തിനെ വഞ്ചിച്ച് ഫേസ്ബുക്ക് അക്കൗണ്ട് സ്വന്തമാക്കി; ഭാര്യയെ ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ

  • 26/08/2025



കുവൈത്ത് സിറ്റി: സുഹൃത്തിനെ വഞ്ചിച്ച് ഫേസ്ബുക്ക് അക്കൗണ്ട് തട്ടിയെടുത്ത കേസിൽ ഈജിപ്ഷ്യൻ പൗരന് രണ്ട് വർഷം തടവും കഠിനതടവും ശിക്ഷയായി വിധിച്ചു. അക്കൗണ്ട് തട്ടിയെടുത്ത ശേഷം പ്രതി സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. സൈബർ ക്രൈം ഓഫീസർ നടത്തിയ അന്വേഷണത്തിൽ അക്കൗണ്ട് ഉപയോഗിച്ചത് പ്രതിയാണെന്ന് തെളിഞ്ഞു. ഇയാളെ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

അതേസമയം, ഗാർഹികത്തൊഴിലാളിയെ റിക്രൂട്ട് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് പൗരനിൽ നിന്ന് 400 ദിനാർ തട്ടിയെടുത്ത കേസിൽ ബിദൂൻ പൗരന് ഒരു വർഷം തടവും കഠിനതടവും കോടതി ശിക്ഷയായി വിധിച്ചു. പ്രതിയുടെ പ്രവൃത്തി തട്ടിപ്പാണെന്നും അത് ഇരയുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Related News