ഷുവൈഖിൽ സുരക്ഷാ പരിശോധന; 106 സ്ഥാപനങ്ങൾ അടപ്പിച്ചു

  • 26/08/2025



കുവൈത്ത് സിറ്റി: ഷുവൈഖ് വ്യാവസായിക മേഖലയിൽ ജനറൽ ഫയർ ഫോഴ്‌സ് നടത്തിയ രണ്ട് ദിവസത്തെ പരിശോധനയിൽ 106 വ്യാവസായിക സ്ഥാപനങ്ങളും കടകളും അടപ്പിച്ചു. സുരക്ഷാ, അഗ്നിശമന പ്രതിരോധ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ മറ്റ് 174 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. പരിശോധനയുടെ ആദ്യ ദിവസമായ ഓഗസ്റ്റ് 24 ഞായറാഴ്ച 49 സ്ഥാപനങ്ങൾ അടപ്പിക്കുകയും 74 നോട്ടീസുകളും നാല് മുന്നറിയിപ്പുകളും നൽകുകയും ചെയ്തു. തിങ്കളാഴ്ച (ഓഗസ്റ്റ് 25) 57 സ്ഥാപനങ്ങളാണ് അടപ്പിച്ചത്. 94 നോട്ടീസുകളും രണ്ട് മുന്നറിയിപ്പുകളും നൽകി.

Related News