സുലൈബികാത്ത് വ്യാവസായിക മേഖലയിൽ സുരക്ഷാ പരിശോധന; 35 സ്ഥാപനങ്ങൾ അടപ്പിച്ചു

  • 27/08/2025


കുവൈത്ത് സിറ്റി: സുലൈബികാത്ത് വ്യാവസായിക മേഖലയിലെ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും ജനറൽ ഫയർ ഫോഴ്സ് പരിശോധന നടത്തി. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 35 സ്ഥാപനങ്ങളും കടകളും അടപ്പിച്ചു. സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത മറ്റ് 62 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നോട്ടീസും നൽകി. വൈദ്യുതി മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. കുവൈത്തിലെ വ്യാവസായിക മേഖലകളിലെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി

Related News