ഐഷാ സഹ്റക്ക് NBK മാരത്തൺ മത്സരത്തിൽ രണ്ടാം സ്ഥാനം

  • 17/12/2025



കുവൈറ്റ് സിറ്റി : യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, ജലീബ് അൽ ഷുയൂഖ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഐഷാ സഹ്റ ഏറെ മത്സരാത്മകമായ NBK മാരത്തൺ 2025 (5 കിലോമീറ്റർ) മത്സരത്തിൽ അണ്ടർ-18 പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയമായ വിജയം സ്വന്തമാക്കി.

205 മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ മികച്ച കഠിനാധ്വാനം, അച്ചടക്കം, സ്ഥിരത, ശാരീരിക ശേഷി പ്രകടിപ്പിച്ചാണ് ഐഷാ ഈ നേട്ടം കൈവരിച്ചത്. യുവതലമുറയ്ക്ക് പ്രചോദനമാകുന്ന പ്രകടനമായിരുന്നു ഐഷായുടേത്.

അതേ മത്സരത്തിൽ ഐഷയുടെ സഹോദരി അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഐസ സൈനബ് 31ആം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

മുൻപ് നടന്ന ഗൾഫ് ബാങ്ക് റണ്ണിലും (10kms) കുവൈറ്റ് പോലീസ് റണ്ണിലും (5kms) ഐഷാ സഹ്റ പിതാവ് ഡോക്ടർ സുനിൽ മുസ്തഫ (മാരത്തോൺ റണ്ണർ) യുടെ ഒപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

ഐഷാ സഹ്റയും ഐസ സൈനബും ഡോ. സുനിൽ മുസ്തഫയുടെയും ഷാഹിന മുഹമ്മദ് അലിയുടെയും മക്കളാണ്. ഇവരുടെ സ്വദേശം തൃശൂർ ജില്ലയിലെ മതിലകം ആണ്.

Related News