യാഖൂത്തും മർജാനും വീറോടെ പൊരുതി . ട്രോഫിയിൽ മുത്തമിട്ട് യാഖൂത്ത്

  • 17/12/2025



ദോഹ : ദോഹ റീജിയൻ സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചപ്പോൾ യാഖൂത്ത് ടീമിന് ഉജ്വല വിജയം . വിദ്യാർത്ഥികൾക്കായി ഐ സി എഫ് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഫെസ്റ്റിൽ 472 പോയിന്റ് നേടിയാണ് യാഖൂത്ത് ചാമ്പ്യൻ പട്ടം നേടിയത്. വെള്ളിയാഴ്ച അൽസദ്ദ് സ്വാദ് റെസ്റ്റോറന്റിന്റെ വിശാലമായ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ സർഗ്ഗ വൈഭവങ്ങൾ വർണം വിരിയിച്ചു. പ്രസംഗം , മാപ്പിളപ്പാട്ട് , സംഘഗാനം , ഖുർആൻ പാരായണം , ആക്ഷൻ സോങ് , ക്വിസ് തുടങ്ങിയ വിവിധ ഇനങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു .വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഹൈസം എഫ്രോസ് ( യാഖൂത്ത് ) കലാപ്രതിഭയായും ഫർഹ അഹീർ ( യാഖൂത്ത് ) സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു . പൊതുജനങ്ങൾക്കായി സുബൈർ നിസാമി നയിച്ച ആവേശകരമായ ലൈവ് ക്വിസ് മത്സരത്തിൽ അബ്ദുൽ വഹാബ് സഖാഫി വിജയിയായി. പരിപാടികൾ വീക്ഷിക്കാനായി നൂറുകണക്കിന് രക്ഷിതാക്കളും പ്രവർത്തകരും ഒഴുകിയെത്തി. പരിപാടിയുടെ സമാപനം കുറിച്ച് സാഹിത്യോത്സവ് പ്രതിഭ നഫാദ് നയിച്ച ഇശൽ വിരുന്ന് ഹൃദ്യമായ അനുഭവമായി . ഹാദിയ ടീം ഒരുക്കിയ ഹെൽത്തി ഫുഡ് കോർട്ട് സന്ദർശകർക്ക് രുചി വാവിധ്യങ്ങളുടെ സ്നേഹ വിരുന്നൊരുക്കി . ഉച്ചക്ക് ജുമുഅക്ക് ശേഷം ആരംഭിച്ച കലാ മാമാങ്കം രാത്രി 10 മണിക്കാണ് സമാപിച്ചത് . 
ഉച്ചക്ക് നടന്ന ഉത്ഘാടന സംഗമത്തിന് പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ, റീജിയൻ പ്രസിഡന്റ് യഅഖൂബ് സഖാഫി , സഈദലി സഖാഫി മുട്ടിപ്പാലം, ഇസ്മാഈൽ ബുഖാരി, ഇബ്രാഹിം സഖാഫി എന്നിവർ നേതൃത്വം നൽകി .
രാത്രി 9 നു നടന്ന സമാപന സംഗമം ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽറസാഖ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സഈദലി സഖാഫി മുട്ടിപ്പാലം അധ്യക്ഷനായിരുന്നു. ഐ സി എഫ് , ആർ എസ് സി നേതാക്കളായ സിറാജ് ചൊവ്വ , റഹ്മത്തുല്ലാഹ് സഖാഫി , ഉമർ കുണ്ടുതോട് , സലിം കുറുകത്താണി തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് ഷാ ആയഞ്ചേരി , അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി , അബ്ദുൽ അസീസ് സഖാഫി പാലോളി, കരീം ഹാജി കാലടി, നൗഷാദ് അതിരുമട, ഉമർ പുത്തൂപ്പാടം , കെ ബി അബ്ദുല്ല ഹാജി,തഅലീമുൽ ഖുർആൻ മാനേജർ അബ്ദുൽ മജീദ് മുക്കം, അഷ്‌റഫ് സഖാഫി തിരുവള്ളൂർ , റീജിയൻ മോറൽ എഡ്യൂക്കേഷൻ സെക്രട്ടറി ഇസ്മായിൽ എൻ സി , അബ്ദുൽ ജലീൽ ബുഖാരി തുടങ്ങിയവർ പങ്കെടുത്തു. ഐ സി എഫ് നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി വിജയികളെ പ്രഖ്യാപിച്ചു . ഐ സി എഫ് നാഷണൽ പ്രസിഡന്റ് അഹ്‌മദ് സഖാഫി പേരാമ്പ്ര വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി നൽകി. സ്വാഗത സംഘം കൺവീനർ സുബൈർ നിസാമി സ്വാഗതവും ആർ എസ് സി ദോഹ സോൺ ജനറൽ സെക്രട്ടറി അഷ്ഫർ കക്കാട് നന്ദിയും പറഞ്ഞു .

Related News