കുവൈറ്റ് സിറ്റി : ബലി പെരുന്നാൾ പ്രമാണിച്ച് മൃഗങ്ങളെ കശാപ്പുചെയ്യാൻ ഔദ്യോഗിക അറവുശാലകളെ മാത്രമേ ആശ്രയിക്കാവൂയെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ അറവുശാല വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ സാലം അറിയിച്ചു . ജഹ്‌റ, ജലീബ് , ഷുവൈഖ് , ദഹർ എന്നീ അറവുശാലകളിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. വേണ്ടത്ര ആരോഗ്യ പരിശോധന നടത്താതെ മോശം അന്തരീക്ഷത്തിൽ മൃഗങ്ങളെ അറക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഹമ്മദ് അൽ സാലം മുന്നറിയിപ്പു നൽകി. ബലി മൃഗങ്ങള്‍ അറക്കുവാന്‍ നേരത്തെ തന്നെ പ്രീ ബുക്കിംഗ് ചെയ്യേണ്ടതാണ്. അപ്പോയിന്‍റ്മെന്‍റ് ലഭിച്ചവര്‍ ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് 15 മിനിറ്റ് മുമ്പെങ്കിലും എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 6:00 മുതൽ വൈകുന്നേരം 6:00 വരെയാണ് അറവ് ശാലകള്‍ പ്രവര്‍ത്തിക്കുക. ഉരുക്കളെ കൊണ്ടുവന്ന് ശാസ്ത്രീയമായി അറത്ത് മാംസമാക്കി കൊണ്ടുപോകാം. പൊതുജനാരോഗ്യം കണക്കിലെടുത്ത് വൻ സുരക്ഷാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വരുന്നവര്‍ മുഖംമൂടികൾ ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. അറവ് ശാലകളിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കില്ല. ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കു ഭീഷണിയാകുംവിധം പൊതുനിരത്തിൽ ഉരുക്കളെ അറക്കാൻ പാടില്ലെന്ന് നഗരസഭ വ്യക്തമാക്കി. മൃഗ ഡോക്ടർ പരിശോധിച്ച് രോഗങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമേ മൃഗങ്ങളെ കശാപ്പ് ചെയ്യാവൂ. അറവുശാലകളിൽ ഇതിന് സൗകര്യമുണ്ട്. സാങ്കേതിക യോഗ്യതയും ലൈസൻസും ഉള്ളവർക്കു മാത്രമേ മൃഗങ്ങളെ കശാപ്പിന് അനുവാദമുള്ളൂ. അല്ലാത്തവ നിയമലംഘനമാണെന്നും മുഹമ്മദ് അൽ സാലം വ്യക്തമാക്കി. ബലിപെരുന്നാളിനോടനുബന്ധിച്ച് മാംസം വാങ്ങാൻ അറവുശാലകൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. സ്വദേശികളും താമസക്കാരുമുൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.12 വയസ്സിന് താഴെയുള്ള കുട്ടികളെ കൂടെ കൂട്ടാതിരിക്കുക,സാമൂഹിക അകലം പാലിക്കുക,ഹസ്തദാനം ഒഴിവാക്കുക, ഉപകരണങ്ങളിലും വസ്തുക്കളിലും അനാവശ്യ സ്പർശനങ്ങൾ ഒഴിവാക്കുക,പണമിടപാടുകൾക്ക് കഴിയുന്നതും കാർഡ് ഉപയോഗിക്കുക, മാസ്ക് ധരിക്കുക, ഉപയോഗിച്ച മാസ്കുകൾ ശരിയായ രീതിയിൽ ഉപേക്ഷിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?