കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 626 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 66529 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 863 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണവും രേഖപ്പെടുത്തി. ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 413 സ്വദേശികളും 213 വിദേശികളുമാണ്.
ഗവർണറേറ് തിരിച്ചുള്ള കേസുകൾ :
അൽ അഹ്മദി ആരോഗ്യമേഖലയിൽ 181 കേസുകൾ, അൽ ജഹ്‌റ ആരോഗ്യമേഖലയിൽ 153 കേസുകൾ, അൽ-ഫർവാനിയ ആരോഗ്യ മേഖലയിൽ 144 കേസുകൾ, ഹവല്ലി ആരോഗ്യ മേഖലയിൽ 83 കേസുകൾ, അൽ അസിമ ആരോഗ്യ മേഖലയിൽ 65 കേസുകൾ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?