നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് യാത്രവിലക്കെന്ന് സിവില്‍ ഏവിയേഷന്‍

  • 30/07/2020

കുവൈത്ത് സിറ്റി: ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, നേപ്പാൾ രാജ്യങ്ങളിലെ നേരിട്ടുള്ള യാത്രാക്കാര്‍ക്കാണ് യാത്ര നിരോധനമുള്ളതെന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഈ രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇന്ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം യാത്രക്ക് മുമ്പു 14 ദിവസം കുവൈത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള രാജ്യങ്ങളില്‍ കഴിഞ്ഞവരാണെങ്കില്‍ ഇന്ത്യ,ബംഗ്ലാദേശ്, ഫിലിപ്പീൻസ്,ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, നേപ്പാൾ സ്വദേശികള്‍ക്ക് തിരിച്ചുവരാന്‍ അനുവദിക്കും. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും കഴിയുന്ന ധാരാളം ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനം ഗുണകരമാകും . ഇന്ന് രാവിലെയാണ് ഇന്ത്യയടക്കം 7 രാജ്യക്കാർക്ക് കുവൈത്തിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത് അതിനു പിന്നാലെയാണ് DGCA യുടെ പുതിയ സർക്കുലർ.

Related News