കുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുവാനുള്ള കാലാവധി ഒരു വർഷത്തേക്ക് കാലാവധി ദീര്‍ഘിപ്പിച്ചതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ ആറ് മാസത്തിനുള്ളില്‍ തിരികെ രാജ്യത്തേക്ക് പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാകുമായിരുന്നു. അതാണ് ഇപ്പോള്‍ 12 മാസത്തേക്കായി നീട്ടിയത്. എല്ലാത്തരം വിസക്കാര്‍ക്കും ഉത്തരവിന്‍റെ ഗുണഫലം ലഭിക്കും. കോവിഡ് പാശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് നേരത്തെ സന്ദര്‍ശക വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കായി 2020 മെയ് 31 മുതൽ ആഗസ്ത് 31 വരെ മൂന്ന് മാസത്തേക്ക് തല്‍ക്കാലിക റസിഡന്‍സ് നല്കിയിരുന്നു. കോവിഡിന് തൊട്ടുമുമ്പായി രാജ്യത്തേക്ക് എത്തിയ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതിന്‍റെ ഗുണഫലം ലഭിച്ചിരുന്നു.സന്ദര്‍ശക വിസയില്‍ വന്നവരുടെ മൂന്ന് മാസത്തെ തല്‍ക്കാലിക കാലാവധി ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റിൽ സ്വപ്രേരിതമായി പുതുക്കുന്നതിനാല്‍ സ്പോൺസറോ ബിസിനസ്സ് ഉടമയോ മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തിനു പുറത്ത് കഴിയുന്നവർക്ക് 6 മാസത്തിനകം രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കിൽ താമസരേഖ സ്വമേധയ റദ്ധാകുമെന്ന നിബന്ധന ബാധകമാകില്ലെന്ന തീരുമാനം മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസമാകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?