കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് കർശന പരിശോധന, സംശയാസ്പദമായ യാത്രക്കാർക്ക് സ്ഥിരമായ യാത്രാവിലക്കേർപ്പെടുത്തും.

  • 02/08/2020

കുവൈറ്റ് സിറ്റി : യാത്ര നിരോധനമുള്ള 31 രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ നിർബന്ധമായും കൊറോണ വൈറസിൽ നിന്ന് മുക്തരാണെന്ന് തെളിയിക്കുന്ന കോവിഡ് -19 പിസിആർ ടെസ്റ്റ് നടത്തണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പ്രസ്താവിച്ചു, ടെസ്റ്റ് നടത്തി 72 മണിക്കൂറിനുള്ളിൽ കുവൈത്തിൽ എത്തണം. യാത്രാ നിരോധനമുള്ള രാജ്യങ്ങളിലെ യാത്രക്കാർ നേരിട്ടോ
ട്രാൻസിറ്റ് വഴിയോ കുവൈത്തിലെത്തിയാൽ ആ വ്യക്തിയെ അതെ വീമാനത്തിൽ നാടുകടത്തുകയും, അയാളുടെ പേരിൽ സ്ഥിരമായ പ്രവേശനവിലക്കും വീമാനക്കമ്പനിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും (ICAO) സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും പിന്തുടരുന്ന തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി പിഴയും നിയമ നടപടികളും സ്വീകരിക്കും. യാത്ര നിരോധനമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടോ ട്രാൻസിറ്റ് വഴിയോ എത്തുന്ന വിദേശികൾ കുറഞ്ഞത് 14 ദിവസമെങ്കിലും യാത്ര അനുവദനീയമായ രാജ്യങ്ങളിൽ താമസിക്കുകയും 72 മണിക്കൂർ കവിയാത്ത കോവിഡ് നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ പ്രവേശനം അനുവദിക്കും.

Related News