കുവൈത്ത് സിറ്റി: നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് വാണിജ്യ കടകൾ അടച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ മൂന്നാം ഘട്ടത്തില്‍ കോവിഡ് മുന്‍കരുതല്‍ ലംഘിച്ചതിന് രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് 46 കടകള്‍ അടപ്പിച്ചത്. കഴിഞ്ഞ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ 1,197 ഷോപ്പുകളില്‍ പരിശോധന നടത്തിയതായും നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്ന് 1,142 മുന്നറിയിപ്പുകൾ നല്‍കിയതായും മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.അനധികൃതമായി തെരുവോരങ്ങളില്‍ കച്ചവടം ചെയ്തവരെയും ലൈസൻസില്ലാത്ത കശാപ്പു നടത്തിയവരെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. കോവിഡ് മുന്‍കരുതല്‍ ലംഘിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരികുമെന്നും കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?