പുതു മോടിയില്‍ ഡ്രൈവിംഗ് ലൈസൻസ്

  • 04/08/2020

കുവൈത്ത് സിറ്റി: പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഓഗസ്റ്റ് 5 ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നു ട്രാഫിക് വകുപ്പ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ലൈസൻസ് വിതരണം കുവൈറ്റ് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തും. അവന്യൂസ് മാളിലെയും അല്‍ കൂത്ത് മാളിലേയും കയോസ്ക് മഷീനുകളില്‍ വഴിയാണ് ലൈസൻസ് നല്‍കുന്നത്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി ഒരു വര്‍ഷത്തില്‍നിന്നും മൂന്ന് വര്‍ഷമായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇഖാമ കാലാവധി കാലഹരണപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധിയും സ്വമേധയാ റദ്ദാക്കപ്പെടും. ലൈസന്‍സിലെയും ഇഖാമയിലെയും വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം ക്രമീകരിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.

Related News