നിരോധിത രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നതിന് പ്രവാസികള്‍ക്ക് ട്രാവൽ ഏജൻസി പാക്കേജുകൾ

  • 04/08/2020

കുവൈറ്റ് സിറ്റി : യാത്ര വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി 14 ദിവസത്തേക്ക് യാത്രാ പാക്കേജുകൾ പ്രഖ്യാപിക്കുവാന്‍ ട്രാവൽ ഏജൻസികൾ ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. യാത്രാ പാക്കേജുകൾക്ക് 320 ദിനാര്‍ ഈടാക്കുവാനാണ് നീക്കം. കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റും 14 ദിവസത്തേക്ക് ഹോട്ടൽ താമസിക്കാനുള്ള ചെലവും പിസിആർ പരിശോധനയും പാക്കേജില്‍ ഉള്‍പ്പെടും. അതിനിടെ രാജ്യത്ത് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ പ്രവാസികള്‍ക്ക് ഇളവ് അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പാർലമന്റ്‌ അംഗങ്ങൾ രാഗത്തെത്തി. സാലെഹ്‌ അൽ ആഷൂർ , അബ്ദുല്ല അൽ കന്ദറി , ഖലീൽ ആബെൽ,അബ്ദുൽ കരീം അൽ കന്ദറി, നായിഫ്‌ അൽ മർദ്ദസ്‌ തുടങ്ങിയ എം.പിമാര്‍ നിരോധിത രാജ്യങ്ങളിലെ യാത്രക്കാർക്ക്‌ നൽകിയ ഇളവ്‌ പിൻ വലിക്കാൻ വ്യോമയാന അധികൃതർക്ക്‌ നിർദ്ദേശം നൽകണമെന്ന് സിവിൽ വ്യോമയാന മന്ത്രി മുബാറക്‌ അൽ ഹരീസിനോട്‌ ആവശ്യപ്പെട്ടു.

Related News